Drisya TV | Malayalam News

സ്കൂൾ കായിക മേളയിൽ ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സാമ്പാറിൽ പുഴുവുണ്ടെന്ന് ആരോപിച്ച് വിഡിയോ എടുത്ത അധ്യാപകനെ പൊലീസ് അറസ്‌റ്റ് ചെയ്തു

 Web Desk    29 Oct 2026

സംസ്‌സംസ്‌ഥാന സ്കൂൾ കായിക മേളയിൽ ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ സാമ്പാറിൽ പുഴുവുണ്ടെന്ന് ആരോപിച്ച് വിഡിയോ എടുത്ത അധ്യാപകനെ പൊലീസ് അറസ്‌റ്റ് ചെയ്തു. എറണാകുളം വെസ്റ്റ് വെങ്ങോല സ്വദേശിയായ കായിക അധ്യാപകൻ ജിജോ ജയിംസ് (35) ആണ് അറസ്റ്റ‌ിലായത്. ജിജോ ജയിംസിനെ അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഗൂഢാലോചന അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.

ജിജോ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ കാര്യം തിരക്കിയതോടെ വാക്കേറ്റമായി. സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലീസെത്തി അധ്യാപകനെ കുന്ദമംഗലം സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അധ്യാപകനെതിരെ പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരി രംഗത്തെത്തി. തിളച്ച സാമ്പാറിൽ നിന്നും ജീവനുള്ള പുഴുവിനെയാണ് അധ്യാപകൻ എടുത്തു കാണിച്ചതെന്നും ഇത് എങ്ങനെ സാധിക്കുമെന്നും പഴയിടം ചോദിച്ചു.

"അധ്യാപകൻ ഊണ് കഴിച്ച് പുറത്തേക്കു പോയ ശേഷം നാല് കുട്ടികളെ കൂടെ കൂട്ടിക്കൊണ്ട് വന്ന് വീണ്ടും ഭക്ഷണം കഴിച്ചു. കഴിച്ചുകൊണ്ടിരിക്കെ ചാടി എഴുന്നേറ്റ് സാമ്പാറിൽ പുഴു എന്നു പറഞ്ഞ് ഒച്ചവച്ചു. രണ്ടാമത്തെ തവണ ഉണ്ടാക്കിയ തിളച്ച സാമ്പാറാണ് കൊടുത്തത്. അതിന്റെ അകത്തു പുഴു എന്ന് പറഞ്ഞ് ജീവനുള്ള പുഴുവിനെയാണ് കാണിച്ചത്. കുട്ടികളോടും അങ്ങനെ തന്നെ പറയാൻ പറഞ്ഞു. ഇതോടെ ആൾക്കാർക്ക് ഇത് തെറ്റിദ്ധരിപ്പിക്കലാണെന്ന് മനസ്സിലായി'- പഴയിടം പറഞ്ഞു.

  • Share This Article
Drisya TV | Malayalam News