Drisya TV | Malayalam News

മിന്നൽ സൂപ്പർ എയർ ഡീലക്സ് ബസ്സുകളിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ കെഎസ്ആർടിസി

 Web Desk    16 Oct 2026

കെഎസ്ആർടിസി മിന്നൽ സൂപ്പർ എയർ ഡീലക്സ് ബസ്സുകളിൽ യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന കാര്യം സർക്കാറിന്റെ സജീവ പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ പഠനങ്ങൾ നടന്നുവരികയാണെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു.ദീർഘദൂര അതിവേഗ സർവീസുകളായ മിന്നൽ ബസ്സുകൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ടിവരുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് അപകടമുണ്ടാകാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നടപടി.മിന്നൽ സർവീസുകളിൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായിട്ടാണ് ഈ നീക്കത്തെ മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും കാണുന്നത്.

  • Share This Article
Drisya TV | Malayalam News