Drisya TV | Malayalam News

മേലുദ്യോഗസ്ഥരെ അറിയിക്കാതെ റെയ്ഡ്,5 പൊലീസുകാർക്ക് സസ്പെൻഷൻ

 Web Desk    30 Aug 2026

ഉന്നത ഉദ്യോഗസ്ഥരുടെ അറിവോ സമ്മതമോ കൂടാതെ ഹരിയാനയിൽ പോയി അന്വേഷണം നടത്തിയ അഞ്ച് യുപി പൊലീസ് ഉദ്യോഗസ്‌ഥർക്ക് സസ്പെൻഷൻ. മുതിർന്ന ഉദ്യോഗസ്ഥ‌രെ അറിയിക്കാതെയാണ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് യുപി പൊലീസ് ഉദ്യോഗസ്ഥർ ഗുരുഗ്രാമിൽ പരിശോധന നടത്തിയത്. പൊലീസ് റെയ്‌ഡിനിടെ ഗുണ്ടാസംഘത്തിലെ ഒരാൾ സ്വയം വെടിവച്ചു മരിച്ചതിനെ തുടർന്നാണ് സംഭവം വിവാദമായത്.

ഓഗസ്റ്റ് 25 നാണ് ഒരു കേസുമായി ബന്ധപ്പെട്ട് യുപി പൊലീസ് ടിസോത്ര നിവാസിയായ പങ്കജിനെ തിരഞ്ഞ് ഹരിയാനയിൽ എത്തിയത്. ഗുരുഗ്രാമിൽ വച്ച് പങ്കജിനെ പൊലീസ് സംഘം കണ്ടെത്തി. തുടർന്ന് ഗുരുഗ്രാം പൊലീസിന്റെ സഹായത്തോടെ റെയ്‌ഡ് നടത്തി. ഇതിനിടെ ഗുണ്ടാസംഘത്തിലെ ദികേന്ദ്ര പാൽ (24) വെടിവച്ച് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. അതേസമയം റെയ്ഡിൽ പങ്കജിനെ യുപി പൊലീസ് അറസ്റ്റ‌് ചെയ്തിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെ ഹരിയാനയിൽ കടന്നുകയറി റെയ്‌ഡ് നടത്തിയതിനാണ് ശനിയാഴ്ച അഞ്ച് ഉദ്യോഗസ്ഥരെ യുപി പൊലീസ് സസ്പെൻഡ് ചെയ്തത്.

  • Share This Article
Drisya TV | Malayalam News