Drisya TV | Malayalam News

ആഡംബര ഹോട്ടലിൽ 10 ദിവസം താമസം,നാലംഗ കുടുംബം 5.74 ലക്ഷം രൂപയുടെ ബിൽ അടക്കാതെ മുങ്ങി 

 Web Desk    28 Aug 2026

ഉദയ്‌പുരിലെ ആഡംബര ഹോട്ടലിൽ 10 ദിവസം താമസിച്ച ഡൽഹിയിൽ നിന്നുള്ള നാലംഗ കുടുംബം 5.74 ലക്ഷം രൂപയുടെ ബിൽ അടച്ചില്ലെന്നു പരാതി. ദി ഒബ്റോയ് ഉദയ വിലാസിലാണു സംഭവം. ട്രാവൽ ഏജൻസി പണം നൽകുമെന്നാണു കുടുംബം അവകാശപ്പെട്ടത്. അതിനെക്കുറിച്ച് അറിയില്ലെന്ന് ഏജൻസി വ്യക്തമാക്കിയതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഡൽഹി സ്വദേശിയായ അനുരാഗ് യാദവ് കഴിഞ്ഞ 12നാണ് ഒരു ട്രാവൽ ഏജൻസി വഴി ഹോട്ടലിൽ മുറി ബുക്ക് ചെയ്‌തത്‌. തുടർന്ന് 14 മുതൽ 23 വരെ ഇയാളും ഭാര്യയും 2 കുട്ടികളും ഹോട്ടലിൽ താമസിച്ചു. ഭക്ഷണവും മറ്റു പ്രീമിയം സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.താമസം കഴിഞ്ഞു മടങ്ങാൻ നേരം ഹോട്ടൽ അധികൃതർ 5.74 ലക്ഷം രൂപയുടെ ബിൽ നൽകിയപ്പോൾ തുക നൽകാൻ അനുരാഗ് യാദവ് വിസമ്മതിക്കുകയായിരുന്നു.ട്രാവൽ ഏജൻസി തുക അടയ്ക്കുമെന്നായിരുന്നു അയാളുടെ വാദം.എന്നാൽ ബുക്കിങ് സമയത്തു പണമിടപാടുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു ധാരണയുണ്ടായിരുന്നില്ലെന്നു ട്രാവൽ ഏജൻസി അധികൃതർ വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News