Drisya TV | Malayalam News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി

 Web Desk    14 Jul 2026

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർദ്ധച്ചതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്.

ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നു.ഇന്നത്തെ വൈദ്യുതി ഉപഭോഗം 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം വേണ്ടിവരും. വൈകുന്നേരം പീക്ക് സമയത്ത് ഭാഗികമായി വൈദ്യുത നിയന്ത്രണമാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്.

  • Share This Article
Drisya TV | Malayalam News