ഡല്‍ഹിയില്‍ ബിജെപിക്ക് നോഡല്‍ ഓഫീസ് തുറന്നു. വികസിത കേരളം യാഥാര്‍ത്ഥ്യമാക്കാനാണ് കേരള ബിജെപിക്ക് ഡല്‍ഹിയില്‍ പുതിയ കാര്യാലയമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. ഡല്‍ഹി സൗത്ത് അവന്യൂവിലാണ് കാര്യാലയം ആരംഭിച്ചിരിക്കുന്നത്. പി കെ കൃഷ്ണദാസിനാണ് ഓഫീസിന്റെ ചുമതല.
കേന്ദ്രസര്‍ക്കാരുമായുള്ള ഇടപെടല്‍ സുഖമമാക്കാനാണ് ഓഫീസെന്നും, കേന്ദ്രപദ്ധതികള്‍ ബിജെപി ഓഫീസ് വഴിയാകും കേരളത്തിലെത്തുകയെന്നും പി കെ കൃഷ്ണദാസ് അറിയിച്ചു. കേന്ദ്ര പദ്ധതികള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.