തമ്പാനൂരിൽ നഗരമധ്യത്തിലുള്ള ഹോട്ടലിൽ തീപിടിത്തം. ഹൈലാൻഡ് ഹോട്ടലിന്റെ ആറാം നിലയിലാണു തീപിടിത്തമുണ്ടായത്. താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കൂടുതൽ നിലകളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. നാലു ഫയർ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.
സ്മോക് അലാറം ഒന്നും അടിച്ചില്ലെന്നും ബഹളം കേട്ടാണു പുറത്തിറങ്ങിയതെന്നും ഹോട്ടലിൽ താമസിച്ചിരുന്നവർ പറഞ്ഞു. കിട്ടിയതെല്ലാം വാരിയെടുത്ത് ഓടുകയായിരുന്നുവെന്നും താമസക്കാർ പറഞ്ഞു.അടുക്കളയുടെ ഭാഗത്തുനിന്നാണ് തീയും പുകയും പടർന്നതെന്നാണ് റിപ്പോർട്ട്.