Drisya TV | Malayalam News

സംസ്ഥാനത്ത് മഴ, കടലാക്രമണ മുന്നറിയിപ്പുകളുമായി കാലാവസ്ഥ കേന്ദ്രം

 Web Desk    10 Jul 2026

സംസ്ഥാനത്ത് മഴ, കടലാക്രമണ മുന്നറിയിപ്പുകളുമായി കാലാവസ്ഥ കേന്ദ്രം. അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം(ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലയിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   

തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 km- 3.1 km ഉയരത്തിൽ ഒരു ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു. മധ്യ ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി ന്യൂനമർദ്ദ മേഖല സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ശക്തി കുറയാൻ സാധ്യത. 

ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായി.ജൂലൈ10 മുതൽ ജൂലൈ 14 വരെയുള്ള തീയതികളിൽ കേരളം & മാഹി എന്നിവിടങ്ങളിൽ നേരിയ ഇടത്തരം മഴക്ക് സാധ്യത.ഇന്ന് (ജൂലൈ 10 ന്) കേരളത്തിൽ ഇടിമിന്നൽ - കാറ്റോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.

  • Share This Article
Drisya TV | Malayalam News