Drisya TV | Malayalam News

ട്രാൻസ്ജെൻഡർ അവകാശസംരക്ഷണ ഭേദഗതി ബിൽ പാസാക്കി

 Web Desk    24 Mar 2026

ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ശബ്‌ദ വോട്ടോടെ ലോക്സഭ പാസാക്കി. പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും ഉയർത്തിയ ആശങ്കകളും എതിർപ്പുകളും വകവെക്കാതെയാണ് കേന്ദ്രം ട്രാൻസ്ജെൻഡർ പേഴ്‌സൺ ഭേദഗതി ബില്ല് പാസാക്കിയത്.ട്രാൻസ്ജെൻഡർ സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ജനനസർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ ബില്ലിൽ അനുമതി നൽകുന്നുണ്ട്. ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ജില്ലാ മജിസ്ട്രേറ്റ് ആകും ട്രാൻസ്ജെൻഡർ സ്വത്വം അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുക.

കേന്ദ്ര സാമൂഹ്യനീതിമന്ത്രി ഡോ. വിരേന്ദ്ര കുമാർ ആണ് ട്രാൻസ്ജെൻഡർ പേഴ്സൺസ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ല് പാസായതോടെ, ഇനി മുതൽ സ്വയം ട്രാൻസ്ജെൻഡർ ആണെന്ന് അവകാശപ്പെട്ടാൽ അംഗീകരിക്കില്ല. ജന്മനായുള്ള ഹോർമോൺ വ്യതിയാനങ്ങൾ, ലൈംഗിക സ്വഭാവ സവിശേഷതകൾ എന്നിവ നോക്കിയാകും സ്വത്വം തീരുമാനിക്കുക.

  • Share This Article
Drisya TV | Malayalam News