ഇറാനിലേക്ക് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ. ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേസമയം തന്നെ ഇസ്രയേലിൽ പലയിടത്തും സൈറൺ മുഴങ്ങിയെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി ചെയ്തതാണിതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.