Drisya TV | Malayalam News

പാലക്കാട്‌ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു

 Web Desk    24 Nov 2026

പാലക്കാട് തൃത്താല പരുതൂർ ഹയർസെക്കൻഡറി സ്കൂ‌ളിൽ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റു. ഒൻപതാം ക്ലാസ് വിദ്യാർഥി വീട്ടിൽനിന്ന് കൊണ്ടുവന്ന നാടൻ തോക്കിൽനിന്നാണ് വെടിയുതിർത്തത്. വെടിയേറ്റ വിദ്യാർഥിയുടെ കൈക്ക് പരിക്കേറ്റു.രാവിലെ 11.45 ഓടെയായിരുന്നു സംഭവം. കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് നാടൻ തോക്കുമായി ക്ലാസിലെത്തിയത്.

സഹപാഠികൾക്ക് തോക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.മൂന്ന് തവണ വെടിയുതിർത്തതായാണ് ലഭിക്കുന്ന വിവരം. ആദ്യത്തെ വെടി തറയിലും രണ്ടാമത്തേത് വിദ്യാർഥിയുടെ അരികിലൂടെയും കടന്നുപോയി. മൂന്നാമത്തെ വെടിയിലാണ് അഞ്ചുമൂല സ്വദേശിയായ വിദ്യാർഥിക്ക് പരിക്കേറ്റത്.

  • Share This Article
Drisya TV | Malayalam News