Drisya TV | Malayalam News

എഥനോൾ ഉൽപാദനത്തിനു കരിമ്പ് ഉൽപന്നങ്ങൾ വിലക്കിയതിനു പിന്നാലെ അരിക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ

 Web Desk    5 Nov 2026

എഥനോൾ ഉൽപാദനത്തിനു കരിമ്പ് ഉൽപന്നങ്ങൾ വിലക്കിയതിനു പിന്നാലെ അരിക്കും കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തി. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മിച്ചംവരുന്ന അരി എഥനോൾ ഉൽപാദനത്തിനായി മാറ്റുന്നതിനു പരിധി നിശ്ചയിച്ചു.കഴിഞ്ഞദിവസം പുതുക്കിയ ടെൻഡർ വ്യവസ്‌ഥയനുസരിച്ച് വിതരണത്തിനുശേഷം എഫ്സിഐയുടെ ഗോഡൗണുകളിൽ മിച്ചംവരുന്ന അരി, കേടായ ഭക്ഷ്യധാന്യങ്ങളിൽ എന്നിവയിൽ നിന്നുള്ള എഥനോൾ ഉൽപാദനത്തിനാണു പരിധി നിശ്ചയിച്ചത്.മിച്ചംവരുന്ന അരിയിൽ നിന്നുള്ള എഥനോൾ ഉൽപാദനം 324 കോടി ലീറ്റർ, കേടായ ഭക്ഷ്യധാന്യങ്ങളിൽ നിന്നുള്ള എഥനോൾ ഉൽപാദനം 1.6 കോടി ലീറ്റർ എന്നിങ്ങനെയാണു പരിധി നിശ്ചയിച്ചത്.

  • Share This Article
Drisya TV | Malayalam News