Drisya TV | Malayalam News

അർണബ് നാളെ കരതൊടും; വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം

 Web Desk    27 Oct 2026

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട്, അതിതീവ്ര ചുഴലിക്കാറ്റായി മാറിയ അർണബ് നിലവിൽ ആന്ധ്രാപ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നു. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് അർണബ് പടിഞ്ഞാറൻ തീരത്തേക്കു നീങ്ങുന്നത്. നാളെ ഉച്ചയ്ക്കു മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‍ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് നിഗമനം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമാറ്റർ വേഗതയുള്ള ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അത് 140 കിലോമീറ്റർ വരെ ഉയർന്നേക്കാം.

നിലവിൽ ആന്ധ്ര, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ ശക്തമായും കാറ്റും മഴയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആന്ധ്രയിലെ 11 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയുമായി 53 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി സൗത്ത് കോസ്റ്റ് റെയിൽവേ അറിയിച്ചു. വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽനിന്നുള്ള വിമാന സർവീസുകളെയും അർണബ് ബാധിച്ചേക്കാമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വിമാനം പുറപ്പെടുന്ന സമയം കൃത്യമായി നിരീക്ഷിച്ച് ആവശ്യമെങ്കിൽ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News