Drisya TV | Malayalam News

ശബരിമലയിലെ നടവരവിൽ ഇടിവ്

 Web Desk    26 Dec 2023

39 ദിവസത്തെ കണക്കനുസരിച്ച് ശബരിമല വരുമാനത്തിൽ ഇടിവെന്ന് ദേവസ്വം ബോർഡ്. കുത്തക ലേലവും എണ്ണിത്തീരാത്ത കാണിക്കയും കൂടിവരുമ്പോൾ വരുമാനം വർധിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ നടവരവിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 കോടിയുടെ കുറവാണ് ഉണ്ടായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

കഴിഞ്ഞ 39 ദിവസത്തെ ശബരിമലയിലെ നടവരവിന്റെ കണക്കാണിത്. നടവരവിലെ ആകെ വരുമാനം 204 കോടി ആണ്. കഴിഞ്ഞ വർഷം 222 കോടി രൂപയായിരുന്നു ലഭിച്ചത്. 
 

  • Share This Article
Drisya TV | Malayalam News