റാന്നി കുരുമ്പൻമൂഴിയിൽ നിന്ന് വനംവകുപ്പ് രക്ഷപ്പെടുത്തിയ കുട്ടിയാന വിദഗ്ധ പരിചരണത്തിലാണ് ഇപ്പോൾ. കാലുകൾ ഉറച്ചുതുടങ്ങിയിട്ടേയുള്ളൂവെങ്കിലും മെല്ലെ നടന്നിറങ്ങും.
പ്രസവിച്ച് മണിക്കൂറുകൾ കഴിയും മുൻപേ തള്ളയാനയിൽ നിന്ന് വേർപെട്ടുപോയ കുട്ടിയാനയെ അവശനിലയിലാണ് വനാതിർത്തിയോടു ചേർന്നു കണ്ടെത്തിയത്.ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഭക്ഷണരീതിയും മറ്റ് പരിചരണങ്ങളുമെല്ലാം.