Drisya TV | Malayalam News

ഊട്ടിയിൽ കനത്ത മഴ തുടരുന്നു

 Web Desk    24 Oct 2026

ഊട്ടിയിൽ കനത്ത മഴ തുടരുന്നു. മേട്ടുപ്പാളയം - ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം-കോത്തഗിരി സംസ്ഥാനപാതയിലും പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ബർലിയാറിൽ അർധരാത്രി സർക്കാർ ബസിനു മുകളിൽ മണ്ണും പാറയും വീണ് ഡ്രൈവർ മരിച്ചു. ഊട്ടി ബെട്ടട്ടി കനകരാജ് (50) ആണ് മരിച്ചത്. രാത്രി മുതൽ രാവിലെ വരെ കനത്ത മഴയാണ് നീലഗിരി ജില്ലയിലും താഴ്വാര പ്രദേശമായ മേട്ടുപ്പാളയത്തും പെയ്യുന്നത്. കുമ്പർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്നു സ്‌ഥലത്തും മണ്ണിടിച്ചിൽ ഉണ്ടായി. നിലവിൽ ബസ് മാത്രമാണ് മണ്ണിൽ കുടുങ്ങിക്കിടക്കുന്നത്. ഒക്ടോബർ 26 വരെ നീലഗിരിയിൽ വിനോദ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ലക്ഷ്മി ഭവ്യ തന്നീര് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News