മോട്ടോർ വാഹന ചട്ടങ്ങളിൽ ഭേദഗതിക്ക് നിർദേശവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ കഠിനമാക്കുന്ന തരത്തിലുള്ലതാണ് മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ലത്. സുരക്ഷിത ഡ്രൈവിംഗ് വിലയിരുത്തൽ 30 മിനിട്ടെങ്കിലും നടത്താനും ഇത് പാസാകാനുള്ല മാർക്ക് 60ൽ നിന്ന് 75 ശതമാനമാക്കാനുമാണ് ബുധനാഴ്ച പുറത്തിറക്കിയ കരട് ചട്ടത്തിൽ നിർദേശിക്കുന്നത്.
ലൈസൻസിലെ പേരും വിലാസവും മാറ്റുന്നത് ഉൾപ്പെടെയുള്ല ഓൺസൈൻ സേവനങ്ങൾ സൗജന്യമാക്കാനും കരടിൽ വ്യവസ്ഥയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, അന്തിമവിജ്ഞാപനം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുളു. കരട് ചട്ടത്തിൽ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിക്കുന്നുണ്ട്. അതിനുശേഷമാകും അന്തിമ വിജ്ഞാപനം. മറ്റ് വിവിധ അപേക്ഷകളിൽ ലൈസൻസ് അതോറിറ്റി 15 ദിവസത്തിനകം തീരുമാനമെടുക്കും.