Drisya TV | Malayalam News

ഔട്ട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷീന്‍ അവതരിപ്പിക്കാന്‍ സംസ്ഥാന ബെവ്റിജസ് കോര്‍പ്പറേഷന്‍

 Web Desk    27 Sep 2026

ഔട്ട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിങ് മെഷീന്‍ അവതരിപ്പിക്കാന്‍ സംസ്ഥാന ബെവ്റിജസ് കോര്‍പ്പറേഷന്‍. പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി വൈറ്റില മെട്രൊ സ്റ്റേഷനിലെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റില്‍ ആദ്യം ഇതു നടപ്പാക്കാനാണ് ആലോചന. വിജയമെന്നു കണ്ടാല്‍ പിന്നീടു പ്രീമിയം ഔട്ട്‌ലെറ്റുകളില്‍ നടപ്പാക്കും.ബാങ്കുകളുടെ സഹകരണത്തോടെ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കും. കുപ്പികള്‍ മെഷീനില്‍ സ്റ്റോര്‍ ചെയ്യും. ഉപയോക്താക്കള്‍ക്കു ടച്ച് സ്‌ക്രീന്‍ വഴി ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുത്തശേഷം കാര്‍ഡ് അല്ലെങ്കിൽ യുപിഐ മാര്‍ഗത്തില്‍ പേയ്‌മെന്‍റ് നടത്താം.മെഷീനില്‍ നിന്നു തന്നെ കുപ്പി ശേഖരിക്കാനാകും. ബില്ലും ലഭിക്കും. മെഷീന്‍ വഴി ഇഷ്ടമുള്ള മദ്യം തെരഞ്ഞെടുത്തു പേയ്‌മെന്‍റ് നടത്തിയ ശേഷം കൗണ്ടറില്‍നിന്നു മദ്യം കൈമാറുന്ന രീതിയും ആലോചനയിലുണ്ട്.

  • Share This Article
Drisya TV | Malayalam News