Drisya TV | Malayalam News

ബംഗളൂരു സെൻട്രൽ ജയിലിൽ "നവ സങ്കൽപ ബേക്കറി" എന്ന പേരിൽ ബേക്കറി യൂനിറ്റ് ആരംഭിച്ചു 

 Web Desk    19 Sep 2026

സർക്കാറിന് വരുമാനം ഉണ്ടാക്കുന്നതിനോടൊപ്പം തടവുകാരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ബംഗളൂരു സെൻട്രൽ ജയിലിൽ ‘നവ സങ്കൽപ ബേക്കറി’ എന്ന പേരിൽ ബേക്കറി യൂനിറ്റ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ജയിൽ, കറക്ഷനൽ സർവിസസ് പൊലീസ് ഡയറക്ടർ ജനറൽ അലോക് കുമാര്‍ ബേക്കറി ഉദ്ഘാടനം ചെയ്തു. എച്ച്‌.സി.‌എൽ ഫൗണ്ടേഷനുമായി സഹകരിച്ചാണ് സംരംഭം നടപ്പാക്കുന്നത്.

ബേക്കറിയിൽ തയാറാക്കിയ ഉൽപന്നങ്ങൾ ഡി.ജി.പി ജയിൽസ് കുമാർ രുചിയും ഗുണനിലവാരവും പരിശോധിച്ച് തയാറാക്കിയവരെ അഭിനന്ദിച്ചു. തടവുകാരുമായി സംവദിച്ച അദ്ദേഹം ബേക്കറി ഉൽപന്നങ്ങൾ തയാറാക്കുമ്പോൾ ഗുണനിലവാരത്തിനും ശുചിത്വത്തിനും മുൻ‌ഗണന നൽകണമെന്ന് ഉപദേശിക്കുകയും ചെയ്തു.

  • Share This Article
Drisya TV | Malayalam News