Drisya TV | Malayalam News

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

 Web Desk    14 Nov 2023

കൂത്താട്ടുകുളം തിരുമാറാടി ലക്ഷംവീട് കോളനിയിൽ തേക്കുംകുടിയിൽ സാജുവിന്റെ മകൻ വയസ്സുള്ള ലെവിൻ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ വാളിയപ്പാടം മണ്ണത്തൂർ റോഡിൽ  കുരിശിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു.

മണ്ണത്തൂരിലെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ലെവിൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടം നടന്ന ഉടൻ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • Share This Article
Drisya TV | Malayalam News