Drisya TV | Malayalam News

കൂത്താട്ടുകുളത്ത്  നിർമ്മാണ തൊഴിലാളി  മരിച്ച നിലയിൽ

 Web Desk    25 Oct 2023

കൂത്താട്ടുകുളത്ത്  നിർമ്മാണ തൊഴിലാളിയെ  മരിച്ച നിലയിൽ കണ്ടെത്തി.
കിഴകൊമ്പ് കരിപ്പാൽ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 
 തമിഴ്നാട്,  സ്വദേശിയായ പ്രിൻസ് രൂപൻ ആണ് മരിച്ചത്
 പ്രിൻസ് രൂപൻ കുടുംബവുമായി പിണങ്ങി  വാടക വീട്ടിൽ കഴിഞ്ഞ നാലുവർഷമായി തനിച്ച് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി  പ്രിൻസിനെ പുറത്തെങ്ങും കാണാത്തതിനെ തുടർന്ന് കെട്ടിട ഉടമയുടെ മകൻ വന്നു നോക്കിയപ്പോൾ, വീടിനകത്തു നിന്നും ദുർഗന്ധം വമിക്കുന്നത് കണ്ട് പോലീസ് സ്റ്റേഷൻ വിളിച്ചറിയിക്കുകയും,  പോലീസ്  വാടകവീട്ടിൽ എത്തി ,അകത്തു നിന്നും Lock ചെയ്തിരുന്ന വാതിൽ പുറത്തുനിന്ന്  ചവിട്ടിത്തുറന്ന് അകത്തുകയറി നോക്കിയപ്പോ ഴാണ്, പ്രിൻസ് മരിച്ചുകിടക്കുന്നതായി കണ്ടത് മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

  • Share This Article
Drisya TV | Malayalam News