ജോസഫ് ജെ.തയ്യിൽ നിര്യാതനായി
ഈരാറ്റുപേട്ടയിലെ പ്രമുഖ വ്യാപാരി പരേതനായ തയ്യിൽ പാപ്പച്ചന്റെ
പുത്രൻ ജോസഫ് ജെ.തയ്യിൽ (കുഞ്ഞാപ്പച്ചൻ) നിര്യാതനായി. മൃതദേഹം 9 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തീക്കോയിൽ ഉള്ള വസതിയിൽ കൊണ്ടുവരും.
മൃത സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചക്ക് 1.30 ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ കുടുംബ കല്ലറയിൽ സംസ്കരിക്കും.