Drisya TV | Malayalam News

രാമായണ മാസാചരണം സംഘടിപ്പിച്ചു

 Web Desk    29 Jul 2024

ബാലവികാസ കേന്ദ്ര സമന്വയ സമിതി ഇടുക്കി വിഭാഗിന്റെ നേതൃത്വത്തിൽ ജൂലൈ 28 ഞായറാഴ്ച തൊടുപുഴ മാധവം ബാലസദനത്തിൽ വച്ച് ജില്ലയിലെ സദനങ്ങളിലെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടന സഭയിൽ മാധവം ബാലസദനത്തിന്റെ രക്ഷാധികാരി കെ .രവീന്ദ്രൻ നായർ അദ്ധ്യക്ഷതവഹിച്ചു. തപസ്യ സംസ്ഥാന സമിതി അംഗം ശ്രീ. വി .കെ . ബിജു മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന പ്രശ്നോത്തരി, പ്രസംഗം, രാമായണ പാരായണം എന്നീ മത്സരങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു . മത്സരാനന്തരം നടന്ന സമാപന സഭയിൽ വിജയികളായ കുട്ടികൾക്ക് ബാലഗോകുലം ജില്ലാ അദ്ധ്യക്ഷൻ എ .ജി .രഘുനാഥ് , തപസ്യ സംസ്ഥാന സമിതി അംഗം വി .കെ .ബിജു , രക്ഷാധികാരി കെ . രവീന്ദ്രൻ നായർ, പ്രശസ്ത യാത്രാ വിവരണ രചയിതാവും പ്രഭാഷകനുമായ  എം.എം.മഞ്ജു ഹാസൻ, സുധാകരൻ വി .കെ തുടങ്ങിയവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. വിഭാഗ് സംയോജകൻ പീതാംബരൻ ഇ .എസ്.അനുഗ്രഹ പ്രഭാഷണം നടത്തി. മാധവം ബാലസദനം പ്രസിഡൻറ് സി.ജി.സോമശേഖരൻ സ്വാഗതവും സെക്രട്ടറി പി .കെ.സോമരാജൻ കൃതജ്ഞതയും രേഖപ്പെടുത്തി.
 

  • Share This Article
Drisya TV | Malayalam News