Drisya TV | Malayalam News

തടി കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്

 Web Desk    28 Apr 2024

മൂലമറ്റം അറക്കുളം പുത്തേട്  തടി കയറ്റിവന്ന ലോറി അപകടത്തിൽ പെട്ട് ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്. തടി കയറ്റി വന്ന ലോറിച്ച തിട്ടയിലിടിച്ച് കാനയിലേക്ക് ചെരിയുകയായിരുന്നു.  അപകടത്തിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആസാം സ്വദേശി ആയ ഇക്രു മോൻ എന്ന ക്ലീനറുടെ കാല് വാഹനത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മൂലമറ്റം, തൊടുപുഴ, നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ ക്ലീനറെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാബിന്റെ ഭാഗം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് മാറ്റിയതിനുശേഷം ആണ് ആളെ പുറത്തെടുത്തത്. 

  • Share This Article
Drisya TV | Malayalam News