Drisya TV | Malayalam News

പോരാട്ടം ആവേശം ഇന്ന് തൊടുപുഴയിൽ

 Web Desk    19 Apr 2024

ദൃശ്യയുടെ തെരഞ്ഞെടുപ്പ് സംവാദ പരിപാടി പോരാട്ടം 2024 ഇന്ന് തൊടുപുഴയിൽ നടക്കും. വൈകുന്നേരം 6.30ന് തൊടുപുഴ മുനിസിപ്പൽ പഴയ ബസ് സ്റ്റാൻഡിലാണ് സംവാദ പരിപാടി. പ്രധാന മുന്നകളിലെ നേതാക്കളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. കൂടാതെ പൊതുജനങ്ങളും പരിപാടിയുടെ ഭാ​ഗമാകും. പോരാട്ടം 2024ന്റെ മൂന്നാം എപ്പിസോഡാണ് ഇന്നത്തേത്. പാലാ,  എരുമേലി എന്നിവിടങ്ങളിലാണ് മുൻപ് സംവാദം സംഘടിപ്പിച്ചത്. പോരാട്ടം 2024 ദൃശ്യ ന്യൂസ് ചാനലിലും ഫേസ് ബുക്കിലും തത്സമയം കാണാം. 

  • Share This Article
Drisya TV | Malayalam News