തട്ടക്കുഴ ഓലിക്കാമറ്റം മഠത്തിൽ ചന്ദ്രൻ്റെയും ലീലയുടെയും മകൻ അഖിൽ ചന്ദ്രൻ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോലാനി അമരം കാവിന് സമീപം പുളിഞ്ചോട് കടവിൽ രണ്ടു സുഹൃത്തുക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അഖിൽ. ഇതിനിടെയാണ് ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോയത്. ഇതേ കനാലിൽ മറ്റൊരു കടവിൽ കുളിക്കുകയായിരുന്നവരാണ് അഖിലിനെ കരയിലേക്ക് എത്തിച്ചത്. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പാലായിൽ ഈവൻ്റ് മാനേജ്മെൻ്റ് സ്ഥാപനം നടത്തുകയാണ് അഖിൽ. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിടുനൽകും. സഹോദരി അശ്വതി.