Drisya TV | Malayalam News

തിരുവല്ലയില്‍ കിണറ്റില്‍ അസ്ഥികൂടം കണ്ടെത്തി

 Web Desk    12 Apr 2024

ഈസ്റ്റ് ഓതറ പഴയകാവില്‍ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ അസ്ഥികൂടം കണ്ടെത്തിയത്.
കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധർ കൂടി എത്തിയശേഷമായിരിക്കും അസ്ഥികൂടം പുറത്തെടുക്കുക. സ്ത്രീയുടേതാണ് അസ്ഥികൂടമെന്നാണ് സംശയം. അസ്ഥികൂടത്തിന് മൂന്ന് മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.
 

  • Share This Article
Drisya TV | Malayalam News