മൂന്നാർ - ഉടുമൽപ്പേട്ട അന്തർസംസ്ഥാന പാതയിലെ നയമക്കാടിൽ വിനോദ സഞ്ചാരികളുടെ കാറിന് നേരെയാണ് പടയപ്പയുടെ ആക്രമണം ഉണ്ടായത്.
ആന്ധ്രയിൽ നിന്നും എത്തിയ വാഹനമാണ് കാട്ടാന തകർത്തത്. പുലർച്ചെ 4.30 ഓടെ ആയിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ മറ്റ് അപകടം ഒന്നും സംഭവിച്ചില്ല. കാറിൻ്റ മുൻവശത്തെ ഗ്ലാസും പിൻവശത്തെ ഗ്ലാസും തകർത്ത കാട്ടാന്ന മുകളിൽ തുമ്പിക്കൈ ഉപയോഗിച്ച് അമർത്തുകയും ചെയ്തു.