ഇടുക്കിയിൽ ടിംബർ തൊഴിലാളി ജോലിക്കിടെ മരം വീണ് മരിച്ചു. ഇടുക്കി തോപ്രാംകുടി സ്വദേശി കണ്ടത്തിൽ സതീഷ് ( കുഞ്ഞുമോൻ-48) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ മൂന്നാറിൽ ആയിരുന്നു അപകടം. ലോറിയിലേയ്ക്ക് തടി കയറ്റുന്നതിനിടെ തെന്നി ദേഹത്ത് പതിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശൂപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ. ശോഭന വിലങ്ങുപാറയിൽ കുടുംബാംഗം. മക്കൾ: ശ്യാമ, ശ്രുതി. മരുമക്കൾ : ദിനേഷ്, ശ്യാം.